Monday 18 February 2013

തിരുമേനി രണ്ടാമത് പറഞ്ഞ സാധനം 

                ചെകിടടക്കി കിട്ടുന്ന അടിയുടെ ശബ്ദം കേട്ടിട്ടാണ് ബസിന്റെ മുന്നിലേയ്ക്ക് നോക്കിയത് ഒരു പയ്യനുണ്ട് ചെകിട്ടത് കയ്യും വച്ച് നില്‍ക്കുന്നു. സംഭവം എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് മനസിലായത് ഒരു പെണ്‍കുട്ടിയെ ശല്ല്യം ചെയ്ത പയ്യനെ ഒരു സ്ത്രീ (ദാക്ഷായണി ഏട്ടത്തി മൂപ്പത്തി കെട്ട്യോനു പണി സ്ഥലത്ത് ഭക്ഷണം കൊടുത്തു വരുന്ന വഴിയാണ് ) അടിച്ചതാണ് അവര്‍ പെണ്‍കുട്ടിയെയും ചീത്ത പറയുന്നുണ്ട് കാരണം ഇവന്‍ നേരം കുറെയായി ഇത് തുടങ്ങിയിട്ട് അവള്‍ ഇതുവരെ പ്രതികരിച്ചില്ല. അവളുടെ മുഖത്തേയ്ക്കു നോക്കിയാ ഞാന്‍ ഞെട്ടി കാരണം അവളെയും എനിക്കറിയാം ഞങ്ങളുടെ സീനിയര്‍ ആയി പഠിച്ച കുട്ടി സര്‍വ്വോപരി ഫെമിനിസ്റ്റ് .ഫെമിനിസ്റ്റ് എന്ന് പറഞ്ഞാല്‍ സ്ത്രീ സ്വാതന്ത്ര്യ വാദി എന്നാണ് ഞാന്‍ കേട്ടത് ഇത് അതല്ല സ്ത്രീയെയും പുരുഷനെയും രണ്ടറ്റത്തും നിര്‍ത്തി യുദ്ധം ചെയ്യാന്‍ ആരംഭിക്കുന്നവര്‍ ആ അവള്‍ പ്രതികരിച്ചില്ല എന്ന് പറയുമ്പോള്‍....ഹൊ...! സ്വന്തം കാര്യം വന്നപ്പോള്‍ മുട്ടും കാലു വിറച്ചു അതന്നെ.
          ഇത് ഇവിടെ പറഞ്ഞത് പ്രസംഗം അല്ല ജീവിതത്തില്‍ അത് നേരിടണം. ഇത് പറഞ്ഞപ്പോഴാണ് വേറെ ഒരു കാര്യം ഓര്‍ത്തത്‌ നിങ്ങള്‍ക്കുമാകം കോടീശ്വരന്‍ എന്നാ പരിപാടിയില്‍ ദീപ്തി എന്ന കുട്ടി സ്വന്തം അനുഭവം പറഞ്ഞത് രാത്രി ബസില്‍ ഒറ്റയ്ക്ക് യാത്ര  അവളെ ശല്ല്യം ചെയ്തവന്റെ ചെകിടടക്കി ഒന്ന് പൊട്ടിച്ചത്.  ഒരു കോടി രൂപ കിട്ടിയാല്‍ എന്ത് ചെയ്യുമെന്നു ചോദിച്ചപ്പോള്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രാപ്തി നേടാന്‍ വേണ്ട പരിശീലനം കൊടുക്കുന്ന ഒരു സ്ഥാപനം തുടങ്ങു എന്നാണു അവര്‍ പറഞ്ഞത് .  അവരോടു എനിക്ക് ബഹുമാനം ഉണ്ട്.
        അതുപോലെ ഈ ഫേസ് ബൂകിലെ എന്റെ ഒരു സുഹൃത്ത്‌ നിങ്ങളുടെയും ആയിരിക്കും അവരുടെ ഡ്രസ്സ്‌ പിടിച്ചു കീറിയവന്റെ ചെകിടത്ത് പൊട്ടിച്ചിട്ട് ആണ് എന്തിനാ ഇത് ചെയ്തതെന്ന് ചോദിച്ചത് അതുപോലെ ഉള്ളവരോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത ബഹുമാനം  ഉണ്ട് . അവരാരും സ്ത്രീകളെയും പുരുഷന്മ്മരെയും രണ്ടു അറ്റത് നിര്‍ത്തിയിട്ടില്ല നാഴികയ്ക്ക് അമ്പതു വട്ടവും ഈ നാട്ടിലെ പുരുഷന്മാരെ കുറ്റവും പറയാറില്ല ചെയ്തു കാണിക്കും.
    ഇതുപോലെ ശീതീകരിച്ച മുറിയിലിരുന്നു പ്രസംഗം നടത്തുന്ന കാര്യത്തോട് അടുക്കുമ്പോള്‍ മുട്ടും കാലു വിറയ്ക്കുന്ന നവ ഫെമിനിസ്ടുകളോട് എനിക്ക്  തിരുമേനി രണ്ടാമത് പറഞ്ഞ സാധനം ഇല്ലേ 

"irreverence" "ബഹുമാനക്കുറവു" അതാണ്‌ . അതുപോലെ നേരെ തിരിച്ചും പുരുഷന്റെ ധ്ര്ഷ്ട്യം പുറത്തെടുക്കുന്ന എല്ലാ ഷോവനിസ്ടുകളോടും  തിരുമേനി രണ്ടാമത് പറഞ്ഞ സാധനം ഇല്ലേ 
"irreverence" "ബഹുമാനക്കുറവു" അതാണ്‌ .
       പി ജെ കുര്യനോടും ,കെ സുധാകരനോടും ,ജസ്റ്റിസ് ബസന്തിനോടും,യുട്രസ് തിരിയും എന്ന് പറഞ്ഞ മഹാനോടും .അമൃതയ്ക്ക് എതിരെ കേസെടുക്കും എന്ന് പറഞ്ഞ കോടതിയോടും,അഫ്സല്‍ ഗുരുവിനോട് ക്രൂരത കാണിച്ച ഭരണകൂടത്തോടും എനിക്ക് തിരുമേനി രണ്ടാമത് പറഞ്ഞ സാധനം ഇല്ലേ അതാണ്‌ .
     ഇത് വായിച്ചിട്ട് എന്നോട് തിരുമേനി രണ്ടാമത് പറഞ്ഞ സാധനം തോന്നുന്നവരോടും എനിക്ക്  തിരുമേനി രണ്ടാമത് പറഞ്ഞ സാധനം ഇല്ലേ "irreverence" "ബഹുമാനക്കുറവു" അതാണ്‌ .....
......
     
       
      

No comments:

Post a Comment