Friday 23 December 2011

ഊയെന്റമ്മോ



         ഒരു ദിവസം ഒരു പുലര്ച്ചെര പുലര്‍ച്ചെ മുക്കാല്‍ ആയിക്കാണും ഞാന്‍ ഒരു സ്വപ്നം കണ്ടു. ഞാന്‍ രാവിലെ എഴുന്നേറ്റു ഓടാന്‍ പോകുന്നു (ആരോഗ്യത്തിനു നല്ലതാ)ഓടി ഒരു ചെറിയ വളവില്‍ എത്തി അവിടെ ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ ഉണ്ട് ഒരാള്‍ പോസ്റ്റില്‍ വലിഞ്ഞു കയറുന്നു ഞാന്‍ കരുതി വല്ല ഫ്യുസും ഇടാന്‍ വേണ്ടി ആയിരിക്കും എന്ന് ഞാന്‍ ഓടിയങ്ങു പോയി പിന്നെ തിരിച്ചു വരുമ്പോള്‍ ഞാന്‍ കണ്ട കാഴ്ച എല്ലാ പോസ്റ്റിന്റെ മുകളിലും ആളുകള്‍ താഴെ വലിയ ക്യൂ കാര്യം അന്വേഷിച്ച ഞാന്‍ ഞെട്ടി ഇന്ത്യയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ആളുകള്‍ക്ക് ലഹരിയില്ലാതെ ജീവിക്കാന്‍ പറ്റുന്നില്ല അതിനു വേണ്ടി ഷോക്ക് അടിപ്പിക്കുകയാണ്.പിറ്റേ ദിവസം മുതല്‍ പാമ്പിനെ പിടിക്കുന്ന ആളുകള്‍.... വലിയ മദ്യപാനികള്‍ മൂര്‍ഖന്‍ ,അണലി എന്നീ ഇനത്തിപ്പെട്ട പാമ്പുകളെ അന്വേഷിച്ചു നടക്കുന്നു പാമ്പുവളര്‍ത്തു കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വലിയ ക്യൂ. പാമ്പുകള്‍ വംശനാശ ഭീഷണിയില്‍.മൂര്‍ഖന്റെ ഒരു കടിക്കുവേണ്ടി അടുത്ത വീട്ടിലെ ഗോപാലേട്ടന്‍ ഓടുന്നതു കാണാം. ചിലര്‍ക്ക് ( ഈ ചാരായം കുടിക്കുന്നവര്‍ക്ക്) മൂര്‍ഖനും, അണലിയും, കറണ്ടും ഒന്നും ലഹരി കൊടുക്കുന്നില്ല അവര്‍ക്ക് ഇടക്കൊക്കെ കിട്ടുന്ന ഇടിയും മിന്നലും മാത്രമാണ് രക്ഷ പാവങ്ങള്‍ മഴക്കാലം വരെ കാത്തിരിക്കണം.ഇനി ബിയര്‍ കുടിക്കുന്നവര്‍ക്ക് ചെറിയ പഴുതാര,തേള്‍ എന്നിവ മതി അവര്‍ അതുകൊണ്ട് ത്രിപ്തിപ്പെട്ടോളും.ചിലര്‍ അങ്ങോട്ടും ഇങ്ങോട്ടും കടിക്കുന്നു,.......എല്ലാം ലഹരിയാണല്ലോ....
"ഒരിറ്റു ലഹരിക്കുവേണ്ടി എന്ത് ചെയ്യേണ്ടു ഞാന്‍ 
പറയുക സോദരാ......."
         നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം നമ്മുടെ നാട്ടില്‍ മദ്യം,ഹാന്‍സ് ,പാന്‍..തുടങ്ങിയവയ്ക്ക് വംശനാശം സംഭവിക്കുന്നു.ഒരു തുള്ളി കുടിക്കാനില്ല എന്തായിരിക്കും അവസ്ഥ ഇതായിരിക്കും അവസ്ഥ.... 


1 comment:

  1. ഓ പിന്നെ....
    അതിനല്ലേ കണ്ണൂരില്‍ മാഹിയും,
    കല്ലുവാതുക്കല്‍ താത്തയുമൊക്കെയുള്ളത്.

    ReplyDelete