Wednesday 14 December 2011

ഒരു സില്‍മ പിടിച്ച കഥ


       
         ഒരു തുടക്കത്തിന്റെ കഥ ഈ ഷോര്‍ട്ട് ഫിലിം ആലോചിച്ചു തുടങ്ങിയത് സലാമും സരിനും കൂടിയാണ് പിന്നീട് എവിടെയോ വച്ച് ഞാനും ചേര്‍ന്നു.ആദ്യം ചെറിയ രീതിയില്‍ തുടങ്ങി വെറുതെ മൊബൈലില്‍ എടുത്തുനോക്കി.എങ്ങനെയെന്നറിയില്ല പിന്നെ അതൊരു ബിഗ്‌ ബജെറ്റിലേക്ക്  വന്നു (കഞ്ഞിക്കു വകയില്ലാതവന്റെ ചോറ് ബിരിയാണി ആണല്ലോ  അതുപോലെ ഞങ്ങള്‍ക്കിത്‌ ബിഗ്‌ ബജെറ്റ് ആണ് ).
Casting & കണ്ടുപിടുത്തങ്ങള്‍
         കല്യാണവീട്ടില്‍ ചെമ്മീന്‍  കറി വച്ചാല്‍ അവസാന ട്രിപ്പ്‌ ഇരിക്കുന്നവര്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട് ഒരു വലിയ കൈല്‍ (തവി -ഇനി നിങ്ങള്‍ എന്താണ് ആ സാധനത്തിനു പറയുക എന്ന് സത്യമായിട്ടും എനിക്ക് അറിയില്ല )എടുത്ത് ഒന്ന് പരതിനോക്കും അതുപോലെ ഞങ്ങളും ഉള്ളവരെ വച്ച് ചെയ്യാന്‍ തീരുമാനിച്ചു .
Costumes & പലവക
         ഒടുക്കത്തെ പണിയായിരുന്നു അത് കറുത്ത കോട്ട് ,വെളുത്ത കോട്ട് ,വെളുത്ത സാരി,ഡോക്ടറുടെ കോട്ട് ,സ്റെതസ്കോപ്പ് ,മാസ്ക്  ഇങ്ങനെ ഈ ചെറിയ സിനിമേല് ഇത്രയും സാധനങ്ങള്‍ വേണ്ടിവരും
എന്ന് പടച്ചോനാണേ  ഞമ്മള് ബിചാരിച്ച്ചില്ല്യിനു.ഒടുക്കം മുത്തെ ഉറുംബ് അരിമണി ശേഖരിക്കും പോലെ (ഇപ്പൊ ശേഖരിക്കാറുണ്ടോ അറിയില്ല )ഓരോന്നു സങ്കടിപ്പിച്ചു.
Technical അഥവാ മനുഷ്യന് മനസിലാവാത്തത്
         ഇവിടെയായിരിക്കാം ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തെറ്റ് പറ്റിയത് ഞങ്ങളെ പറഞ്ഞിട്ട് കാര്യമില്ല മനുഷ്യന് മനസിലാവണ്ടേ .ക്യാമറ ,എഡിറ്റിംഗ് ,മിക്സിംഗ്,ഡബ്ബിംഗ് തുടങ്ങി പോകുന്ന വലിയ നിര അത് ഒരു വിധം നീന്തി കടക്കുമ്പോഴേക്കും ഞങ്ങളുടെ (produsers ) ആധാരം സ്വന്തം പേരില്‍ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. പ്ലാനിംഗ് ഉണ്ടായിരുന്നെങ്കില്‍ ഇത്ര ബുധിമുട്ടില്ലയിരുന്നു.
Location അഥവാ സ്ഥലങ്ങള്‍ 
  മലേഷ്യ ,സിങ്കപ്പൂര്‍ ,അമേരിക്ക,കാപ്പാട്,കൊയിലാണ്ടി എന്നീ വിദേശ സ്ഥലങ്ങളില്‍ പോവാന്‍ തീരുമാനിച്ചു അവസാനം ഈ സിനിമയിലെ നായകന്‍ ആയ എനിക്ക് (ചുമ്മാ) പാസ്പോര്‍ട്ട്‌ ഇല്ലാത്തതിനാല്‍ കൊയിലാണ്ടി കാപ്പാട് എന്നീ സ്ഥലങ്ങള്‍ ഫിക്സ് ചെയ്തു.
ഷൂട്ടിംഗ് 
അന്ന്  നല്ല മഴയായിരുന്നു ജ്യോതിഷ പ്രകാരം നല്ല ദിവസം (അതുകൊണ്ടൊന്നും അല്ല എല്ലാവരും ഒത്തു വന്ന ദിവസം) രാവിലെ ക്യാമറമാനെയും കൂട്ടി കാപ്പാട് .....എന്റെ മുഖത്ത് ആദ്യമായി makeup  വീണ ദിവസം ( ആ makeup ഇട്ടവന്റെ ഭാഗ്യം അല്ലാതെന്ത്) ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നു (കല്യാണ വീട്ടില്‍ ക്യാമറ വരുമ്പോള്‍ ഒരു പുളിച്ച ചിരി  വരാറുള്ള എന്റെ മുഖത്ത്‌ ഒടുക്കത്തെ ഭാവങ്ങള്‍ അഹങ്കാരം കൊണ്ട് പറയുകയല്ല മമ്മൂട്ടി പോലും തോറ്റുപോകും) വിചാരിച്ചപോലെ തന്നെ ഒരു ദിവസം കൊണ്ട് തീര്‍ക്കാനായി.

വെറുപ്പിക്കലുകള്‍ 
ഇത് എഴുതേണ്ടത് ഞാനല്ല  എങ്കിലും ഒരു കൈ നോക്കാം ഡബ്ബിംഗ് ----- ഡബ്ബിംഗ് ദുഖമാണ് ഉണ്ണീ ആക്ടിംഗ് അല്ലോ സുഖപ്രദം അത്രെയേ പറയാനുള്ളൂ ..എഡിറ്റിംഗ് ----സെക്കന്ടുകളും,മിനുട്ടുകളും,മണിക്കൂറുകളും കഴിഞ്ഞു പോയ ദിവസം പുലര്‍ച്ചവരെ തുടര്‍ന്നു....സൌണ്ട് മിക്സിംഗ് -----ഒന്നും അറിഞ്ഞില്ല ......പക്ഷെ അവസാനം കാശ് ചോദിച്ചപ്പോ ഞെട്ടി ...അങ്ങനെ പോകുന്നു വെറുപ്പിക്കലുകള്‍....
മറക്കില്ല 
 ഇതിനു വേണ്ടി ഒരുപാട് സഹായിച്ചവര്‍ ഉണ്ട് എല്ലാവര്ക്കും നന്ദി 
തുടക്കവും ഒടുക്കവും 
ഇത് ഞാന്‍  എന്നോട് തന്നെ ചോദിക്കുന്നതാണ് ഒന്നും തോന്നരുത് ....തുടക്കവും ഒടുക്കവും ഒന്നുതന്നെ ആവുമോ ആവാതിരിക്കട്ടെ............അല്ലെ.........




1 comment:

  1. ഒടുക്കം ഒരു തുടക്കമായി....!

    ReplyDelete