Saturday 3 December 2011

മനസ്സില്‍ ലഡ്ഡു പൊട്ടി





വീടിനു ജനല്‍ വാതില്‍ (പച്ച മലയാളത്തില്‍ പറഞ്ഞാല്‍ Window door ) ഇല്ലാത്തതു കൊണ്ടും കിഴക്കോട്ടു തല വച്ച്


കിടക്കുന്നത് കൊണ്ടും സൂര്യകിരണങ്ങള്‍ തലയുടെ അന്തര്‍ഭാഗത്തെ താഴുകുംബോഴേ (സാഹിത്യം ആണേ) ഞാന്‍ എണീക്കാറുള്ളൂ.


വേറൊന്നും ഉണ്ടായിട്ടല്ല രാവിലെ നേരത്തെ എണീക്കാന്‍ എനിക്ക് സൌകര്യമില്ല.പിന്നെ എണീട്ടിട്ടു വേറെ പണിയൊന്നും ഇല്ലല്ലോ


ചായ ലേശം വൈകീട്ട് ആണെങ്കിലും ഞമ്മക്കുള്ളത് ഞമ്മക്ക് തന്നെ കിട്ടും.പക്ഷെ ഒരു ദിവസം നേരത്തെ എണീട്ടുപോയ്‌ വേറൊന്നും
കൊണ്ടല്ല അന്നായിരുന്നു കോളേജില്‍ 1st years വരുന്നത് കിളികള്‍ ഉണ്ടാവുമല്ലോ.സാധാരണ 5 മിനുട്ടിനുള്ളില്‍ കുളിക്കുന്ന ഞാന്‍
അന്ന് അര മണിക്കൂറെടുത്തു.റോഡിലേക്ക് ഇറങ്ങി നടന്നുതുടങ്ങിയപ്പോള്‍ അതാ അപ്പുറത്തെ ഇടവക്കില്‍ നിന്നും (പോക്കറ്റ്‌ റോഡ്‌ എന്നൊക്കെ വേണമെങ്കില്‍ പറയാം) ഒരു മൈന (മൈന എന്ന് പറഞ്ഞാല്‍ കറുത്ത മൈനയല്ല വെളുത്ത മൈന നല്ല ഉയരം ഉണ്ട് മുടിയാണെങ്കില്‍ പനങ്കുല പോലൊന്നും ഇല്ല ചെറിയെ വാഴക്കുല ഇല്ലേ അതിന്റെ end കാണാറില്ലേ അതുപോലെ മെടഞ്ഞിട്ടിട്ടുണ്ട് അപ്പോഴാണ് എന്റെ മനസ്സില്‍ ആദ്യമായ് ലഡ്ഡു പൊട്ടിയത്) "എന്തുകൊണ്ട് ഞാന്‍ നേരത്തെ എണീറ്റില്ല ഛെ എനീക്കാമായിരുന്നു"
ഇനിമുതല്‍ രാവിലെ എണീക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു കോഴിയുടെ പിറകെ കോഴിക്കുഞ്ഞ് നടക്കുന്നപോലെ ഞാന്‍ അവളുടെ പിറകെ ബസ്‌ സ്റ്റോപ്പ്‌ വരെ നടന്നു ഒരു ബസില്‍ അവള് കയറുന്നത് വരെ ഞാന്‍ അവിടെ നിന്നു
പിന്നീട് ഞാന്‍ എന്റെ ബസില്‍ കയറി.പിന്നീട് ഒരു വഴിപാടുപോലെ ഇത് നടന്നു കൊണ്ടിരുന്നു ഇടക്കിടക്ക് അവളെന്നെ
നോക്കുന്നുണ്ടായിരുന്നു ( ഈ പെണ്‍കുട്ടികളുടെ കുഴപ്പമാ ഇത് വെറുതെ മനുഷ്യനെ വിഷമിപ്പിക്കാന്‍ )


അവള്‍ നോക്കുമ്പോഴൊക്കെ എന്റെ മനസ്സില്‍ ലഡ്ഡു പോട്ടിക്കൊണ്ടേയിരുന്നു അങ്ങനെ നാല് ദിവസം കൊണ്ട് 34 ലഡ്ഡു
(ദിവസത്തില്‍ 34 /4 = 8.50 ലഡ്ഡു ഒരു ലഡ്ഡു 3 രൂപ 34 * 3 = 102 രൂപ).


അന്നൊരു വെള്ളിയാഴ്ചയായിരുന്നു (പ്രേതകഥയല്ല കഥന കഥ) പതിവുപോലെ അന്നും ഞാന്‍ കുഞ്ഞിരാമേട്ടന്റെ തലക്കുമീതെ സൂര്യന്‍ എത്തുന്നതിനു മുന്‍പേ എണീറ്റു (കുഞ്ഞിരാമന്‍ ചേട്ടന്റെ വീട് എന്റെ വീടിന്റെ കിഴക്കാണ് അപ്പോള്‍ ആദ്യം സൂര്യന്‍ അവിടെയാണല്ലോ എത്തുക ) ഞാന്‍ കോളേജില്‍ പോകാന്‍ റോഡിലേക്ക് ഇറങ്ങി എന്റെ മൈനയെ കാണാന്‍ വേണ്ടി ( 34 ലഡ്ഡു പോട്ടുംപോഴേക്കും വെറും മൈന എന്റെ മൈന ആയി ) ഞാന്‍ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി അപ്പോഴുണ്ട് മൈന sorry എന്റെ മൈന ഇറങ്ങി
വരുന്നു ഞാന്‍ ഞെട്ടി കൂടെ ഒരു കഴുകനും ഉണ്ട് (അവനെ കഴുകന്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നിയത്) പിന്നീടാണ് മനസിലായത് അവളുടെ വിവാഹം ഉറപ്പിച്ചിരുന്നു.........!!!!? അവന്റെ മൈനയായിരുന്നു അത് ...എന്റെ 34 ലഡ്ഡു...! (മനസ്സില്‍ പോട്ടിച്ചതുകൊണ്ട് കാശ് പോയില്ല) ആ വെള്ളിയാഴ്ച ഞാന്‍ ഇപ്പോഴും ദുഖ: വെള്ളി ആയിട്ട് ഓര്‍മിക്കുന്നു.



ഉപദേശം:ഇനിയെങ്കിലും മനസ്സില്‍ ലഡ്ഡു പോട്ടിക്കാതിരിക്കുക പൊട്ടിക്കാന്‍ തോന്നിയാല്‍ നേരിട്ട് പൊട്ടിക്കുക

No comments:

Post a Comment