Wednesday 7 December 2011

തള്ളെ കലിപ്പ് തീരണില്ലല്ല്


       മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല ചര്‍ച്ച ചെയ്തു ചോര്‍ച്ച കൂടുകയല്ലാതെ വേറൊന്നും ഇവിടെ നടക്കുന്നില്ല.ഇതൊക്കെ "രാഷ്ട്രീയ എരപ്പാളികളുടെ തോന്നിവാസം" എന്നെ പറയാന്‍ പറ്റൂ (രാഷ്ട്രീയ ശുംഭന്മാരുടെ dictionary ഇല്‍ മാത്രം വിളയുന്ന വാക്കുകളല്ലല്ലോ "എരപ്പാളി" എന്നുള്ളത് അതുകൊണ്ട് ജനങ്ങള്‍ എന്ന കഴുതകള്‍ക്കും (കഴുത കരയുകയെങ്കിലും ചെയ്യും ഇപ്പോള്‍ നമ്മള്‍ അതുപോലും ചെയ്യുന്നില്ല) ഉപയോഗിക്കാം അതുകൊണ്ട് ഞാനും ഉപയോഗിക്കുന്നു) like ന്റെ എണ്ണം നോക്കി പ്രതികരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും പെടും.(മാന്യതയാവാം പക്ഷെ രാഷ്ട്രീയത്തില്‍ പറ്റില്ല).അവിടെ മാഡത്തിന്റെ മൂടും താങ്ങി നടക്കുന്ന മഹാന്‍ മുതല്‍ ഇവിടെ സ്വന്തം മൂഡ്‌ പോലും താങ്ങാന്‍ ശേഷിയില്ലാത്ത മഹാന്മാരുടെ വരെ നട്ടെല്ലില്ലാത്ത പ്രവൃത്തിയുടെ ഫലം എന്നൊക്കെ വേണമെങ്കില്‍ പറയാം ഇങ്ങനെ പറയുന്നവര്‍ക്ക് ഒരു പുതിയ പേരുണ്ട് അരാഷ്ട്രീയ വാദി മലയാളത്തില്‍ ഇതുപോലെ നല്ല വാക്കുള്ളതുകൊണ്ട് രക്ഷപെട്ടു.നേരത്തെ ഈ പേരുള്ള ഒരു മഹാന്‍ ഒരു ബില്ലിന് വേണ്ടി കുറെ പണിയെടുത്തു അതിനു ഫലം ഉണ്ടായി അതുപോലെ ഏതെങ്കിലും മഹാന്‍ വരുമോ ഈ പ്രശ്നത്തിനും.ഇങ്ങനെ നോക്കിയാല്‍ ഇന്ത്യ എന്ന ജനാതിപത്യ രാജ്യത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ പേരില്‍ അറിയപ്പെടും പിന്നെ ആരുടെയൊക്കെയോ എന്തൊക്കെയോ കൊണ്ട് വോട്ടു ചെയ്യുമ്പോള്‍ അറിയാതെ വിരല്‍ ഏതെങ്കിലും ചിഹ്നത്തില്‍ കുത്തിപ്പോകും (പ്രതീക്ഷ അല്ലാതെന്ത്).Politics നേക്കാള്‍ ഉയരത്തിലാണ് Judiciary  എന്നൊക്കെയാണ് പണ്ട് കുറെ ബുദ്ധിയുള്ളവര്‍ പറഞ്ഞു വച്ചിരിക്കുന്നത് ഇപ്പൊ അതെല്ലാം സുനാമി അടിച്ചു പോയി. 
  
         ആദ്യമൊക്കെ കുറെ ബുദ്ധി ഉള്ളവര്‍ പറഞ്ഞു മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ 30  ലക്ഷം പേര്‍ വെള്ളത്തില്‍  4  ജില്ലകള്‍ കാണില്ല എന്നൊക്കെ ചില ബുദ്ധി കൂടിപ്പോയ മഹാന്മാര്‍ പറഞ്ഞു ഒന്നും സംഭവിക്കില്ല ഇടുക്കി ഡാമില്‍ വെള്ളം നില്‍ക്കും ഇപ്പോള്‍ പറയുന്നു എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് (അവസാനം കുറ്റം പറയാന്‍ മാധ്യമം ഉള്ളത് ഭാഗ്യം).ഈ രാഷ്ട്രീയ
മറ്റവന്മാരെ എന്ത് ചെയ്യണം എന്നറിയോ "MG റോഡില്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു വായില്‍ തിരി വച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിക്കണം" (തള്ളെ കലിപ്പ് തീരണില്ലല്ല്).


                       കുടി  വെള്ളം വേണമെന്ന് പറഞ്ഞു കൊടുത്തു,കൃഷിക്ക് വെള്ളം വേണമെന്ന് പറഞ്ഞു.... അതും കൊടുത്തു (കൂടുതലും വിഴുങ്ങുന്നത് നമ്മള്‍ ആണെങ്കിലും - കാശു കൊടുത്തിട്ടല്ലേ) എന്നിട്ടിപ്പോ തമിഴ്നാട്ടിലുള്ള മലയാളികളെ തമിഴാളികള്‍ എന്ന എരപ്പാളികള്‍ ആക്രമിക്കുന്നു "അരിയും തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും പട്ടിക്കു മുറുമുറുപ്പ് " വിവരക്കേടിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ലല്ലോ എന്ന് കരുതി സമാധാനിക്കാം.അവിടെ "ഒരു തടവേ സൊന്നാ നൂറു തടവേ സൊന്നമാതിരി" ഉള്ള  ഒരു വിഭാഗം ഉണ്ടല്ലോ തമില്‍ ദൈവങ്ങള്‍ അവര് പറഞ്ഞാല്‍ തമില്‍ മക്കള്‍ ശ്വാസം പോലും വിടില്ല എന്ന് കേട്ടിട്ടുണ്ട് ഒരു മരുന്നിനുപോലും ഒന്നിനെ കാണുന്നില്ലല്ലോ.


                       പിന്നെ ചൊറിഞ്ഞ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും ചോറിയുന്നതെന്തിനാ അല്ലെ കുറെ ആളുകള്‍ ചര്‍ച്ച ചെയ്ത കാര്യം തന്നെ ഞാനും പറഞ്ഞു ചുമ്മാ ചൊറിയെന്നെ എന്നാലേ അതൊരു വൃണം ആവൂ അപ്പോഴേ ആളുകള്‍ ശ്രദ്ധിക്കൂ ...........അപ്പൊ നമുക്ക് ചൊറിഞ്ഞുകൊണ്ടേ ഇരിക്കാം........
എന്തൊക്കെ പറഞ്ഞിട്ടും കലിപ്പ് തീരണില്ല. എന്താ ഈ വെള്ളം വറ്റിക്കാന്‍ ഒരു വഴി......അപ്പൊ ഒരാള്‍ പറഞ്ഞ കമെന്റ് ഇതാണ് 3 : 1 എന്ന അനുപാതത്തില്‍ ഡാമില്‍ ചാരായം കലക്കുക വേറെ ഒന്നും നോക്കണ്ട ബാക്കി മലയാളികള്‍ കുടിച്ചു വറ്റിക്കും എന്ന് .......... അപ്പൊ വിഷമദ്യ ദുരന്തം ഉണ്ടായാലോ ...എന്തായാലും ഇവന്മാര് (രാഷ്ട്രീയ ശുംബന്മാര്‍) കൊണ്ടേ (കൊണ്ടിട്ടെ) പോകൂ ....







                     

No comments:

Post a Comment