Monday 5 December 2011

മഹാന്മാര്‍ ജനിക്കണ്ടായിരുന്നു







        ഈ തലക്കെട്ട്‌ കണ്ടു ആരും പേടിക്കേണ്ട മഹാന്മാര്‍ ജനിക്കെണ്ടവര്‍ തന്നെ ഞാന്‍ പറഞ്ഞു വരുന്നത് വേറെ മഹാന്മാരെ പറ്റിയാണ്
ഒരു പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോയ മഹാന്‍  (ഞാന്‍ തന്നെ).അതിരാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞു (പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോവുമ്പോള്‍
ഈ കാര്യം എന്തിനാ പറയുന്നേ എന്ന് ചിന്തിക്കുന്നുണ്ടോ അങ്ങനെ ഒരു ശീലം ഉണ്ടെന്നു നാലാളറിയട്ടെ) പാസ്പോര്‍ട്ട്‌ ഓഫീസിലെത്തി (കൃഷ്ണനും രാധയും എന്ന പടത്തിന്റെ അത്ര ഇല്ലെങ്കിലും അത്യാവശ്യം Q ഉണ്ട്).അവിടെ ഇറങ്ങുന്നതിനു മുന്‍പേ പളനിയില്‍ ഇറങ്ങിയാല്‍ മൊട്ടയടിക്കാന്‍ കൂട്ടിക്കൊണ്ടു പോവുന്നപോലെ അപ്ലിക്കേഷന്‍ പൂരിപ്പിക്കാന്‍ കൂട്ടിക്കൊണ്ടു പോവാന്‍ പിടിവലി.അങ്ങനെ ഒരു മഹാന്റെ കൂടെ ഞാനും പോയി.അവിടെ ഒരു ചെറിയേ..പ്രശ്നം 1989 നു ശേഷം ജനിച്ച മഹാന്മാര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണം പോലും(ഞാനാണെങ്കില്‍ correct 1989 ഇല്‍).എന്റെടുത്ത് ആ സാധനം നേരത്തെ ഉണ്ട്.പക്കേങ്കില് (പക്ഷെ) അയിന്റെ തിയ്യതി വ്യത്യാസം ഉണ്ട് വെറും അഞ്ചു ദിവസത്തെ വ്യത്യാസം.അത് കുഴപ്പമില്ലെന്നൊരു മഹാന്‍ ഉണ്ടെന്നു വേറൊരു മഹാന്‍

അപ്പോഴാണ് മറ്റൊരു മഹാന്റെ കണ്ടുപിടുത്തം ജനന സര്‍ട്ടിഫിക്കറ്റ് ഇല്‍ പേരില്ല.ജനിച്ച് അഞ്ചു ദിവസം കഴിഞ്ഞ കുട്ടിക്ക്
പേരുണ്ടാവുമോ സബരിമലക്ക് പോവാന്‍ മാല ഇട്ടതുകൊണ്ട് ഞാന്‍ സംസ്കൃതം പറഞ്ഞില്ല (പിന്നീടാണ് മനസിലായത്
പേര് ചേര്‍ക്കുന്ന ഒരേര്‍പ്പാട് ഉണ്ടെന്നു).അവസാനം ഈ പൂരിപ്പിക്കല്‍ കലാ പരിപാടിക്ക് 100 രൂപ ചോദിച്ചപ്പോള്‍ പാസ്പോര്‍ട്ട്‌ എടുക്കാതെ ഒരു കമ്പ്യൂട്ടറും വാങ്ങി ഇവിടെ വന്നിരുന്നാല്‍ മതി എന്ന് തോന്നി. എന്തായാലും ഞാന്‍ ഉള്ളതും കൊണ്ട് ഓഫീസെരുടെ അടുതെത്തി.എല്ലാം നോക്കിയിട്ട് അയാള്‍ ഇംഗ്ലീഷില്‍ ഒരു ഡയലോഗ് "ആയിന്ത് കസിന്‍സ് നെല്ലിയാരാവതു ഒബ്രുമാധുവേ മാടിക്കൊണ്ട്രെ താത്തന്ദു പേര്‍സണല്‍ ആസെയെല്ലാം നിനക്കെ സിരിത്തെന്‍"- "ആയിന്ത് കസിന്‍സ്" എന്ന് പറഞ്ഞാല്‍ അഞ്ചു ദിവസം വ്യത്യാസം ഉണ്ട് "നെല്ലിയാരവത് ഓബ്രുമധുവേ" എന്ന് പറഞ്ഞാല്‍ ആരെങ്കിലും ആയിക്കോട്ടെ മധുവോ സുരേഷോ ജനന സര്‍ട്ടിഫിക്കറ്റ് ഇല്‍ പേര് വേണം "താത്തന്ദു പേര്‍സണല്‍ ആസെയെല്ലാം നിനക്കെ സിരിത്തെന്" ഇതൊക്കെ വാങ്ങിക്കൊണ്ടു വന്നാല്‍ നിന്റെ പാസ്പോര്‍ട്ട്‌ വേറെ ആര്‍ക്കും കൊടുക്കില്ല (നിനക്കെ സിരിത്തെന്‍) നിനക്കുതന്നെ കിട്ടും.

 ഈ പണ്ടാരം എവടുന്നു കിട്ടും എന്ന് ചോദിച്ചപ്പോള്‍ ഒരു മഹാന്‍ താലുക്ക് ഓഫീസില്‍ പോവാന്‍ പറഞ്ഞു 
അവിടെ പോയപ്പോള്‍ മറ്റൊരു മഹാന്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ പോവാന്‍ പറഞ്ഞു.എന്തായാലും അവിടെ
എത്തിയപ്പോള്‍ ബീച്ചില്‍ കപ്പലണ്ടി കൊറിച്ചു കാറ്റ് കൊണ്ടിരിക്കുംപോലെ കുറെ പേരുണ്ട് മുന്നില്‍ കേരള സര്‍ക്കാര്‍
റെഡ് ടാപ്പ് ഫയലും Equerry എന്ന വലിയ ബോര്‍ഡിന് താഴെ ഒരു പൂച്ച ഇരിക്കുന്നു അതിന്റെ ഭാഷ എനിക്ക്
മനസിലാവാത്തത് കൊണ്ട് ഞാനൊന്നും ചോദിച്ചില്ല.അപ്പുറത്തെ tabile  ഇല്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടു അയാളോട്
ചോദിച്ചപ്പോള്‍ എനിക്ക് മനസിലായി ഇതിനെക്കാള്‍ ഭേദം പൂച്ചയായിരുന്നു.അവസാനം ഞാന്‍ തന്നെ സ്ഥലം കണ്ടെത്തി
ആരോഗ്യ വിഭാഗം എന്ന വലിയ ബോര്‍ഡ്‌ കണ്ടു അവിടെ ചെന്നപ്പോള്‍ 1 രൂപയുടെ ഫോം വാങ്ങണം 10 രൂപയുടെ മുദ്രപ്പത്രം
പിന്നെ എനിക്ക് മുന്‍പും പിന്‍പും ജനിച്ചവരുടെ കണക്കുകള്‍, ജനിച്ച സമയം, ദിവസം അപ്പോഴാണ് തോന്നിയത് ജനിക്കണ്ടായിരുന്നു
എന്ന്.എന്നാലും "അയിന്ത് കസിന്‍സ് "അഞ്ചു ദിവസത്തെ വ്യത്യാസം മാറ്റികിട്ടില്ല (ജനിച്ച ദിവസം മാറില്ലല്ലോ) അപ്പോഴാണ്‌ വേറെ ഗുലുമാല്‍ പാസ്പോര്‍ട്ടില്‍ ഒരു ജനനതീയതി ബാക്കി എല്ലാ സര്‍ട്ടിഫിക്കറ്റ് ഇലും വേറൊന്നു.SSLC സര്‍ട്ടിഫിക്കറ്റ് മുതല്‍ മാറ്റണം പോലും 
ഈ ജനനതീയതി തെറ്റിച്ചു എഴുതിയ എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത മാഷിനെ  ഒന്ന് കണ്ടിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു
"മാഷേ എന്നോടീ ചതി വേണ്ടായിരുന്നു" എന്ന് അപ്പോള്‍ വേറൊരു മഹാന്‍ പറഞ്ഞു 6 മാസം വരെ വരുന്ന വ്യത്യാസം പ്രശ്നമല്ല എന്ന്
അവസാനം എനിക്കൊരു കാര്യം മനസിലായി ഞാനൊന്നും (മഹാന്‍) ജനിക്കേണ്ടവനെ അല്ലായിരുന്നു എന്ന് ..........



NB : തീവ്രവാദവും തീവ്രവാദികളും കള്ള പാസ്പോര്‍ട്ടും  വളര്‍ന്നതിന്റെ കുഴപ്പം എന്നൊക്കെ വേണമെങ്കില്‍ പറയാം പക്ഷെ 1989 നു ശേഷം ജനിച്ചവര്‍
മാത്രമാണോ ആ ലിസ്റ്റില്‍ ഉള്ളത്.എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഏകദേശം ഇതുപോലെ തന്നെ. ആ ജനിച്ചുപോയില്ലേ ജീവിക്കണ്ടേ.....

No comments:

Post a Comment