Wednesday 28 December 2011

പ്രണയം

എനിക്ക് നിന്നെയും നിനക്ക് എന്നെയും
ഇനിയീ ജന്മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ
എന്ന അറിയാത്ത തേങ്ങല്‍ മൌനമായ്
പറയാതെ പോയ ഒരു യാത്രാമൊഴിയുടെ
നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി
വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ....



കാത്തു സൂക്ഷിക്കാന്‍
എന്തോ ഒന്ന്‍ തേടിനടന്നു

മടുത്താണ്,

കുങ്കുമപ്പൂ മണക്കുന്ന

ആ മരത്തിന്റെ ചുവട്ടില്‍ ഞാന്‍

സ്വപ്നങ്ങളിറക്കിവച്ചത്.....

സ്വപ്‌നങ്ങള്‍ വില്‍ക്കാനുണ്ടോയെന്ന്‍

ചോദിച്ച്

നീ വന്നതും... 

No comments:

Post a Comment