Tuesday 21 August 2012

ഒരു കൊച്ചിന്റെ അച്ഛനായ കഥ

              
        ഞാന്‍ ആദ്യമായി രക്തദാനം നടത്തിയ ദിവസം എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തിനു വേണ്ടിയായിരുന്നു അന്ന് നടന്ന ഒരു ചെറിയ സംഭവം ആടിനെ പട്ടിയാക്കുന്ന സംഭവം എന്നൊക്കെ പറയാം.
                        എന്റെ A +ve രക്തം  മറ്റൊരാള്‍ക്ക് കൊടുക്കാന്‍ കിട്ടിയ അവസരം ഞങ്ങള്‍ നേരത്തെ തന്നെ MIMS ഹോസ്പിറ്റലില്‍ എത്തി അവിടെ ഒരു ഫോം പൂരിപ്പിച്ചു കൊടുക്കാന്‍ പറഞ്ഞു. എനിക്ക് ആ ലിസ്റ്റില്‍ പറഞ്ഞ ഒരു രോഗവും ഇല്ലായിരുന്നു (ആരും തെറ്റിദ്ധരിക്കാതിരിക്കാന്‍ പറഞ്ഞതാ).ഞാന്‍ ഒരു നല്ല കാര്യം ചെയ്യുന്നു എന്ന അഹങ്കാരത്തോടെ ലാബ്‌ അസ്സിസട്ന്റിന്റെ കൂടെ പോയി എന്നെ ഒരു വലിയ സാധനത്തില്‍ കിടത്തി (അയിന്റെ പേരെനിക്ക് അറിയില്ല ) എന്നെ കിടതിയതും ഒരു നേഴ്സ് വന്നു എന്റെ ഇടതു കയ്യില്‍ sphygmomanometer  (PSC ക്ലാസ്സില്‍ പോയതിന്റെ ഗുണം ) ചുറ്റിക്കൊണ്ട്  കുറെ പഞ്ഞിയും മരുന്നും വച്ച് തുടച്ചു കൊണ്ടിരുന്നു കുറെ നേരം ഇത് ആവര്‍ത്തിച്ചു എന്തിനോ വേണ്ടി കുറെ നേരം ശ്രമിച്ച ശേഷം അവരെന്റെ മുഖത്തേയ്ക്ക് നോക്കി പടച്ചോനെ എന്തേലും കുഴപ്പം പിന്നെ അവര്‍ വലതു കയ്യില്‍ നേരത്തെ പറഞ്ഞ സാധനം ചുറ്റി പഞ്ഞി എടുത്തു തുടച്ചു നോക്കി എന്തോ സംഭവം കണ്ടുപിടിച്ചതുപോലെ അവരുടെ മുഖം തിളങ്ങി കൊണ്ടിരുന്നു പിന്നീട് എനിക്ക് മനസിലായി എന്റെ ഇടതു കയ്യിലെ ഞരമ്പ്  തെളിഞ്ഞു കാണുന്നില്ലെന്ന് അതുകൊണ്ട് വലതു കയ്യില്‍ നോക്കിയതാണെന്ന്.രക്തധാനം മഹാധാനം കഴിഞ്ഞു ഞങ്ങള്‍ ഇറങ്ങി 
                             ഞാന്‍ കരുതി അവന്‍ ഒരു ചായ വാങ്ങിച്ചു തരും എന്ന് എനിക്കാണെങ്കില്‍ ഒടുക്കത്തെ ക്ഷീണം അവസാനം ഞാന്‍ തന്നെ അവനെ വിളിച്ചോണ്ട് പോയി അവനു ചായ വാങ്ങിച്ചു കൊടുത്തു. അവിടുന്ന് നേരെ കൊയിലാണ്ടിയിലെയ്ക്ക് ബസ്‌ കയറി.
                                    പ്രശാന്തസുന്ദരമായ കൊയിലാണ്ടിയിലെയ്ക്ക് പോകുന്ന വഴിയാണ് ഞാന്‍ ഈ പറഞ്ഞ ആടിനെ പട്ടിയാക്കുന്ന സംഭവം നടന്നത്. നടക്കാവ് ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവിടെ നിന്നും ഒരു സ്ത്രീ ബസില്‍ കയറി സ്ത്രീ എന്ന് പറഞ്ഞാല്‍ ഒരു 30 -32 വയസ്സ് പ്രായം തോന്നിക്കും കയ്യില്‍ ഒരു കുട്ടിയും ഉണ്ട് ഞാന്‍ ലേഡീസ് സീറ്റിന്റെ അടുത്ത സീറ്റില്‍ ആണ് ഇരിക്കുന്നത് (സ്വാഭാവികം) എനിക്ക് ക്ഷീണം കാരണം എഴുന്നേറ്റു കൊടുക്കാനും വയ്യ അവസാനം കൊച്ചിനെ അവര്‍ എന്റെ മടിയില്‍ ഇരുത്തി. നല്ല ഓമനത്തം ഉള്ള കുഞ്ഞു ഒരു പ്രശ്നവും ഉണ്ടാക്കാതെ അവന്‍ എന്റെ മടിയില്‍ ഇരുന്നു എന്റെ പോക്കെറ്റില്‍ നേരത്തെ ചായ കുടിച്ചതിന്റെ ബാക്കി ചേഞ്ച്‌ ഇല്ലാത്തതു കൊണ്ട് അവിടെ നിന്നും വാങ്ങിയ മിടായികള്‍ ഉണ്ടായിരുന്നു ഞാന്‍ അതിലൊന്നെടുത്ത്‌ അവനു കൊടുത്തു ഏകദേശം കോരപ്പുഴ ബ്രിഡ്ജ് ഇല്‍ എത്തി റെഡ് സിഗ്നല്‍ ആയി അതിലൂടെ one way ട്രാഫിക് മാത്രമേ അനുവദിച്ചിട്ടുള്ളൂ. ബസ്‌ നിന്നതും ആ സ്ത്രീ ഇറങ്ങി ഓടി കൊച്ചു എന്റെ കയ്യില്‍........!!!!
                                ഇത് കണ്ടിട്ട് ആദ്യം ആരും  ഒന്നും ചെയ്തില്ല ഞാന്‍ ഒച്ചവച്ച് ആളുകളോട് സംഭവം പറഞ്ഞു കുറേപേര്‍ കൂടി അവരെ തിരിച്ചു വിളിച്ചുകൊണ്ട് വന്നു പക്ഷെ അവര്‍ കുഞ്ഞിനെ എടുക്കുന്നില്ല.അവര്‍ പറയുന്നത് അവരുടെ കുഞ്ഞല്ല എന്നാണു അവസാനം വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് വിടാന്‍ പറഞ്ഞു എന്നിട്ടും അവര്‍ കുഞ്ഞിനെ വാങ്ങുന്നില്ല.അവസാനം ഞാനും എന്റെ സുഹൃത്തും ആ സ്ത്രീയും കുഞ്ഞും കൂടെ 4-5 ആളും കൂടി സ്റ്റേഷനില്‍ എത്തി.SI ചോദ്യം ചെയ്യാന്‍ തുടങ്ങി അയാളാണെങ്കില്‍ മിണ്ട്യാല്‍ പൊറാട്ട എന്ന രീതിയിലാണ് സംസാരം ഒരു ചൂടന്‍ അയാള്‍ കുഞ്ഞിനെ താഴെ വെയ്ക്കാന്‍ എന്നോട് പറഞ്ഞു കുഞ്ഞാണെങ്കില്‍ എന്റെ കയ്യിലെ മിട്ടായി കണ്ടിട്ട് എന്റടുത്തു നിന്നും പോകുന്നതെയില്ല അവസാനം ഇതെന്റെ തലയില്‍ ആവും എന്നുള്ള അവസ്ഥ വന്നു.SI എന്നെ സൂക്ഷിച്ചൊന്നു നോക്കി എനിക്കാണെങ്കില്‍ കരച്ചില്‍ വരുന്നുണ്ട് .കുഞ്ഞ് വീണ്ടും എന്റെ കാലില്‍ പിടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു ഇത് കണ്ട SI  എന്റെ അടുത്തേയ്ക്ക് വന്നു കുഞ്ഞ് നിന്റെതല്ലെടാ എന്നും ചോദിച്ചു ചെകിട്ടത് ഒരൊറ്റ അടി....!!!!!
                             ആ അടി കൊണ്ടതും........ "ഫ പുല്ലേ..." എന്നൊരു ഡയലോഗും ഞാന്‍ ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ TV യില്‍ കമ്മിഷണര്‍ എന്ന ഫിലിം...... മേശയുടെ മുകളില്‍ കാലു രണ്ടും കയറ്റി വച്ച് അട്ടത്തെയ്ക്ക് നോക്കി റിമോട്ടും കയ്യില്‍ പിടിച്ചു  കസേരയില്‍ മലര്‍ന്നു അങ്ങനെ കിടക്കുവാ......സുരേഷ് ഗോപിയുടെ ഡയലോഗിന്റെ ഇടയില്‍ വേറൊരു ഡയലോഗ് ................. പകലിങ്ങനെ കിടന്നുറങ്ങാത്തെടാ മോനെ.......അമ്മച്ചിയാണ് .......................





NB:  ഇതൊരു സുഹൃത്ത്‌ പറഞ്ഞ കഥയാണ്‌ ഇതിനു മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ വേറെ പോസ്ടുകളോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ് 

2 comments:

  1. കഥാവസാനം സ്വപ്നം ആക്കേണ്ടിയിരുന്നില്ല.
    ഇനിയും എഴുതൂ. ആശംസകള്‍.,!!

    ReplyDelete
  2. ഹ ഹ. നന്നായി.

    ReplyDelete